Tuesday, June 9, 2009

പരാതി


പരാതി
----------
കത്തുന്ന പച്ചമരം
മിന്നലിനോട്‌ കരഞ്ഞു,
എന്തിനു നീ ഇത്‌...?
മിന്നല്‍ മേഘങ്ങളെ
ഒറ്റി...
മേഘങ്ങള്‍ പരുങ്ങി,
പരസ്പരം നോക്കിക്കൊണ്ട്‌
പിറുപിറുത്തു,
ഈ കാറ്റ്‌...,
കാറ്റ്‌,
നീരാവി,
കടല്‍..
എല്ലാം
ഒറ്റുകൊടുക്കപ്പെട്ട
ഒറ്റുകാരായിരുന്നു...
ഒടുവിലെ പ്രതി
സൂര്യന്‍
ഒറ്റാനാളില്ലാതെ,
മറുകരയില്‍ ഒളിവിടം
തേടുമ്പോള്‍
പച്ച മരത്തിന്റെ
പുകയുന്ന വേരുകളോട്‌
അമ്മ പറഞ്ഞു
അവരോടു പൊറുത്തു
മടങ്ങി വരിക..
എന്റെ മുലപ്പാലില്‍ തളിര്‍ത്ത്‌
മടങ്ങിപ്പോവുക..
നീ ഇവിടെ തുടങ്ങുകയും
ഇവിടെ ഒടുങ്ങുകയും ചെയ്യുന്നു..

10 comments:

  1. കവിത എനിക്കു വളരെ ഇഷ്ടപ്പെട്ടു..പ്രത്യേകിച്ചും ആശയം.. തുടർന്നും എഴുതുക.. ഞാൻ എന്റെ സുഹ്രുത്തുക്കൾക്കു താങ്കളുടെ Blog URL അയച്ചു കൊടുത്തു.

    ReplyDelete
  2. നീ ഇവിടെ തുടങ്ങുകയും
    ഇവിടെ ഒടുങ്ങുകയും ചെയ്യുന്നു.

    ReplyDelete
  3. കവിതയില്‍ പുതിയ വിഷന്‍ ഉണ്ടല്ലോ, പിന്നെന്താ തുടരാത്തത്. ജൈവത്തിന്റെ ഫിലോസഫി കവിതയില്‍ വരുന്നുണ്ട്. നല്ലത് തുടരൂ

    ReplyDelete
  4. @shine അഥവാ കുട്ടേട്ടൻ ആദ്യത്തെ ആശംസയ്ക്ക്‌ വലിപ്പവും ഭാരവും കൂടും...എണ്റ്റെ ഹൃദയം നിറഞ്ഞ നന്ദി....

    @റ്റോംസ് കോനുമഠം ഈ വഴി വന്നതിനു നന്ദി...ഇനിയും വരണം...വല്ലപ്പൊഴുമെങ്കിലും...

    @എന്‍.ബി.സുരേഷ് അതിഭയങ്കരമായ മടി,അല്‍പം തിരക്ക്‌...ശരിയാവുമോ എന്ന ഭയം...സ്കൂള്‍ കാലത്തിനു ശേഷം മലയാളത്തില്‍ ഒന്നും എഴുതിയിട്ടില്ല...ഇനി ശ്രമിക്കാമെന്നു തോന്നുന്നു...അങ്ങയുടെ പ്റോത്സാഹനത്തിനു ഹൃദയം നിറഞ്ഞ നന്ദി....

    ReplyDelete
  5. ഭംഗിയുള്ള ആശയം..
    എത്ര നീറിപ്പുകഞ്ഞാലും മടിത്തട്ട് നിറയെ തണുപ്പുമായൊരമ്മ കാത്തു നില്‍ക്കുമ്പോള്‍ വീണ്ടും തളിര്‍ക്കാതെ,പൂക്കാതെയെങ്ങനെ..

    ReplyDelete
  6. Rose, അതെ...അമ്മയുടെ മടിയിൽ എന്നും നിങ്ങൾക്ക്‌ ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങാൻ കഴിയും...അവിടെ മാത്രം..
    ഇവ്ടെ വന്നതിന്‌ വളരെ നന്ദി...ഇനീം വരണംട്ടോ...

    ബിലാത്തിയേട്ടാ...സ്വാഗതം..കമന്റിന്‌ വളരെ നന്ദി....ഒന്നര മിനിറ്റിന്റെ ഉച്ചക്കിറുക്കാണ്‌ എഴുത്ത്‌...അതിന്റെ കൂടെ വഴുതിക്കളിക്കുന്ന വാക്കുകളും...തെറ്റുകൾ ചൂണ്ടിക്കാണിക്കണം...തിരുത്താൻ ശ്രമിക്കാം..
    :)

    ReplyDelete
  7. അവരോടു പൊറുത്തു
    മടങ്ങി വരിക..
    എന്റെ മുലപ്പാലില്‍ തളിര്‍ത്ത്‌
    മടങ്ങിപ്പോവുക..
    നീ ഇവിടെ തുടങ്ങുകയും
    ഇവിടെ ഒടുങ്ങുകയും ചെയ്യുന്നു..


    നല്ല വരികള്‍
    നല്ല കവിത..

    ReplyDelete
  8. കവിത നന്നായിരിക്കുന്നു.
    നല്ല ആശയം. നന്നായി എഴുതി.

    ReplyDelete
  9. മുഖ്താർജി,തെച്ചിക്കോടന്‍.. നന്ദി...വല്ലപ്പോഴും ഈ വഴി വന്നു നോക്കണേ...:)

    ReplyDelete